Monday, December 26, 2016

ആവേശ തിരയിളക്കി ചാലിയാർജലോൽസവം

   ആവേശ തിരയിളക്കിയ ചാലിയാർ ജലോൽസവം നാടിന്റെ ഉത്സവമായി.വെള്ളം കളിയും ഓഫ് റോഡ് റൈസിംഗ് ഡിജിറ്റൽ തമ്പോലയും ബൈക്ക് സ്റ്റഡിംഗും വിവിദ കലാ പരുവാടികളും മെല്ലാം ആയപ്പോൾ ചെറുവാടി കടവ് നിറഞു കവിഞ്ഞു ജനസമുദ്രമായി മാറി. ചാലിയാറിന്റെ ഓള പരപ്പുകളെ കീറി മുറിച്ച് കരുത്ത് കൊണ്ടും വേഗത കൊണ്ടും മൽസരിച്ച വെള്ളം കളിയിൽ ടൗൺ ടീം ഇരട്ടമുഴി ജേതാക്കളായ് റോവൈസ് കല്ലിങ്ങൽ റണ്ണറപ്പായി മാഞ്ചസ്റ്റർ വെട്ടത്തൂർ മൂന്നാം സ്ഥാനം നേടി തിങ്ങിനിറഞകാണികളെ സാക്ഷിയാക്കി നടന്ന ഓഫ് റോഡ് റൈസിംഗിൽ ഫോർവീൽ ഡീസലിൽ രജിത് ബാബു കോട്ടയം ഒന്നാം സ്ഥാനവും നിധിൻ കോഴിക്കോട് രണ്ടാം സ്ഥാനവും ഫോർവീൽ പെട്രൂൾ മൽസരത്തിൽ മുനീഷ് ഷാജു മണ്ണാർകാട് ഒന്നാം സ്ഥാനവും ഷിബു കോഴിക്കോട് രണ്ടാം സ്ഥാനവും നേടി മത്സരം നിസാം ചേറ്റൂർ നിയന്ത്രിച്ചു മത്സരത്തിന്റെ ഇടവേളകളിൽ ഡിജിറ്റൽ  തബോലയും വിവിദ കലാ പരിവാടികളും വേദിയിൽ അരങ്ങേറി
   രാവിലെ ചെറുവാടിപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ബൈക്ക് സ്റ്റഡോടെയാണ് ജലോത്സവത്തിന് തുടക്കമായ് ത്തുടർന്ന് സ്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച വർണാഭമായ ഘോഷയാത്രയിൽ ജനപ്രതിനികളും ജനങ്ങളും അണിനിരന്നു ബാൻഡ്‌ വാദ്യവും മുത്തുകുടകളും കൊയുപ്പേകിയ ഘോഷയാത്ര ചെറുവാടി കടവിൽ സമാപ്പിച്ചു തുടർന്ന് നടന്ന ചടങ്ങിൽ   രമ്യാഹരിദാസ് ബ്ലോക്ക്‌ പ്രസിഡന്റ് ജലോൽസന്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സ്വാഗത സംഘം രക്ഷാദികാരി കെ വി സലാം മാസ്റ്റർ സ്വാഗതവും ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഷറഫലി പുത്തലത്ത് അധ്യക്ഷതയും വഹിച്ചു ബച്ചു ചെറുവാടി ജനകീയ കൂട്ടായ്മയുടെ റിപ്പോർട്ട് അവതരണം നടത്തി മുനീറത്ത് ടീച്ചർ, കെ പി അബ്ദുറഹിമാൻ ,പാറക്കൽ ആമിന ,കെ വി അബ്ദുറഹിമാൻ, മോയൻ കൊളക്കാടൻ ,സി മുഹമ്മദ് കുട്ടി, അയൂബ് കളത്തിൽ (MD അൽദൈമാൻ) പുറായിൽ സിദീഖ് ( MDഏബിൾ ഇന്റർനാഷ്ണൽ) എന്നിവർ സംസാരിച്ചു മഹ്റൂഫ് മാഷ് നന്ദിയും പറഞ്ഞു സമാപ്പന സമ്മേളന സമ്മാനദാന ചടങ്ങിൽ കോഴികോട് റൂറൽ SP എൻ വിജയകുമാർ।ps ഉദ്ഘാടനവും സൽമാൻ അധ്യക്ഷതയും പുറായിൽ സിദീഖ്, കുഞ്ഞിമാൻ കളത്തിൽ, നൗഷാദ് വേക്കാട്ട്, ആരിഫ് പുത്തലത്ത്, സലീംപാറക്കൽ, ഇബ്റാഹിം ,അബ്ദുറഹിമാൻ, ജംഷിദ്, മമ്മദ് ബീരാൻ, സനദീപ് ട്രോഫികൾ വിതരണം ചെയ്തു സാനവാസ് കണിച്ചാടി ജനകീയ കൂട്ടായ്മക്ക് വേണ്ടി നന്ദിയും പറഞ്ഞു





No comments:

Post a Comment