Wednesday, February 1, 2017

ബജറ്റിൽ പ്രതീക്ഷയും ആശങ്കയുമായി രാജ്യം; ജയ്റ്റ്ലിക്കു കടുത്ത പരീക്ഷ

ബജറ്റിൽ പ്രതീക്ഷയും ആശങ്കയുമായി രാജ്യം; ജയ്റ്റ്ലിക്കു കടുത്ത പരീക്ഷ
Monday 30 January 2017 02:12 PM IST
by ബജറ്റ് 2017- വാസുദേവ ഭട്ടതിരി

കൊച്ചി ∙ കേന്ദ്ര ബജറ്റിലേക്ക് ഇനി ഒരാഴ്‌ച മാത്രം. ഫെബ്രുവരി ഒന്നിനു ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റ് സംബന്ധിച്ചു പ്രതീക്ഷകൾ ഏറെ; ആശങ്കകളും അത്രതന്നെ.

യുഎസിൽ ഇന്ത്യയ്‌ക്കു ഭീഷണിയായി ട്രംപ് ഭരണം. രാജ്യാന്തര വിപണിയിൽ ബാരലിന് 28 ഡോളർ വരെ താഴ്‌ന്ന അസംസ്‌കൃത എണ്ണ വില വീണ്ടും 55 ഡോളറിൽ. രൂപയെ ദുർബലമാക്കിക്കൊണ്ടു ഡോളർ വില ഉയരത്തിലേക്ക്. വ്യവസായോൽപാദനം വളരെ മോശമായ നിലയിൽ. ഇതിനൊക്കെ പുറമെ നോട്ട് റദ്ദാക്കലും കറൻസി നിയന്ത്രണവും മൂലമുള്ള കഷ്‌ടനഷ്‌ടങ്ങളും. ആഗോളതലത്തിലും ആഭ്യന്തരതലത്തിലുമുള്ള സാമ്പത്തിക സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലാത്തതും ഇത്ര പ്രശ്‌നബഹുലവുമായ സാഹചര്യത്തിൽ ഒരു ധന മന്ത്രിക്കും ബജറ്റ് അവതരിപ്പിക്കേണ്ടിവന്നിട്ടില്ലെന്നതാണു സത്യം.

നോട്ട് റദ്ദാക്കലും കറൻസി നിയന്ത്രണവുമാണു രാജ്യത്തെയാകെ പ്രയാസത്തിലാക്കിയത്. ബാങ്കിങ് വ്യവസായത്തിനു മാത്രം ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും നഷ്‌ടമുണ്ടായിട്ടുണ്ട്. രാജ്യത്തെ 50% പേർക്കെങ്കിലും വരുമാനമില്ലാതായിരിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിലെ വാഹന വിൽപന 16 വർഷം മുൻപത്തെ നിലയിലായിരുന്നു. മറ്റ് ഉൽപന്നങ്ങളുടെ വിൽപനയിലും ഭീമമായ ഇടിവ്. സമ്പദ്‌വ്യവസ്‌ഥ ആകെ പരുങ്ങലിലേക്ക്.
ഈ വിഷമവൃത്തത്തിൽനിന്നു കൊണ്ടുവേണം അരുൺ ജയ്‌റ്റ്‌ലിക്കു ബജറ്റ് അവതരിപ്പിക്കൽ. ഊർജിതമായ നികുതി പിരിവിലൂടെയും സ്വയം വെളിപ്പെടുത്തൽ പദ്ധതിയിലൂടെയും മറ്റും നല്ല തുക ഒത്തുകിട്ടിയിട്ടുണ്ടെന്നതു മാത്രമാണു ജയ്‌റ്റ്‌ലിക്ക് ആശ്വാസം. ആ തുക കൊണ്ടുവേണം നോട്ട് റദ്ദാക്കലും കറൻസി നിയന്ത്രണവും മൂലമുണ്ടായ വേദന സംഹരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ.

ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിനു പകരം ആദ്യ ദിനത്തിൽ അവതരിപ്പിക്കുന്ന ബജറ്റ്, ആദ്യമായി റെയിൽ ബജറ്റ് കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് അവതരിപ്പിക്കുന്ന ബജറ്റ്, ആസൂത്രണ കമ്മിഷൻ ഇല്ലാതായതിനാൽ പദ്ധതിച്ചെലവ്, പദ്ധതിയേതര ചെലവ് എന്നീ വകഭേദങ്ങളില്ലാത്ത ബജറ്റ് എന്നീ പ്രത്യേകതകളും ഇത്തവണ ശ്രദ്ധേയമാകുന്നു.

ബജറ്റ് നിഘണ്ടു

Direct tax: പ്രത്യക്ഷ നികുതി അഥവാ നേരിട്ടുള്ള നികുതി. ആദായ നികുതി, കമ്പനി നികുതി എന്നിവ ഉദാഹരണം.

Indirect tax: പരോക്ഷ നികുതി. നിർമിത ഉൽപന്നങ്ങൾ, ഇറക്കുമതി ഉൽപന്നങ്ങൾ, കയറ്റുമതി ഉൽപന്നങ്ങൾ എന്നിവയ്‌ക്കുള്ള നികുതി. എക്‌സൈസ് തീരുവ, കസ്‌റ്റംസ് തീരുവ മുതലായവ.

സ്വാതന്ത്ര്യാനന്തര കാലത്തെ മറക്കാനാവാത്ത ചില ബജറ്റുകൾ

ഷൺമുഖം ചെട്ടി, ജോൺ മത്തായി, ടി.ടി. കൃഷ്‌ണമാചാരി , മൊറാർജി ദേശായി.

∙ കൊച്ചി ദിവാനായിരുന്ന ആർ.കെ. ഷൺമുഖം ചെട്ടിയാണു പിന്നീട് 1947–ൽ കേന്ദ്ര ധനമന്ത്രി എന്ന നിലയിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
∙ഇന്ത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചതു മലയാളിയായ ജോൺ മത്തായി. അദ്ദേഹത്തിന്റെ ബജറ്റിലാണു പഞ്ചവൽസര പദ്ധതികൾക്കു മുന്നോടിയായി ആസൂത്രണ കമ്മിഷന്റെ രൂപരേഖ പ്രഖ്യാപിക്കപ്പെട്ടത്.
∙വ്യവസായി കൂടിയായിരുന്ന ടി.ടി. കൃഷ്‌ണമാചാരി 1957–ൽ അവതരിപ്പിച്ച ബജറ്റ് മിക്ക ഉൽപന്നങ്ങളുടെയും ഇറക്കുമതിക്കു ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുക വഴി ശ്രദ്ധേയമായി.
∙ജന്മദിനത്തിൽ, അതും രണ്ടു തവണ, ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണു മൊറാർജി ദേശായി. 1964 ലും 1968 ലും ഫെബ്രുവരി 29ന്. ബജറ്റിന്റെ പ്രചാരണ സാധ്യത മനസ്സിലാക്കിയ അദ്ദേഹമാണ് ആദ്യമായി സാധാരണക്കാരെപ്പോലും സ്‌പർശിക്കുന്ന നിർദേശങ്ങൾക്ക് ഊന്നൽ നൽകിയത്.

മൻമോഹൻ സിങ് , പി. ചിദംബരം, പ്രണബ് മുഖർജി

∙ഇന്ത്യൻ വിപണി വിദേശ മൂലധനത്തിനു തുറന്നുകൊടുത്തു എന്നതാണ് 1991–ൽ മൻമോഹൻ സിങ് അവതരിപ്പിച്ച ബജറ്റിന്റെ സവിശേഷത. രാജ്യത്തിന്റെ അടവുശിഷ്‌ടനില (ബാലൻസ് ഓഫ് പേയ്‌മെന്റ്) കടുത്ത പ്രതിസന്ധിയിലായ ഘട്ടത്തിലാണു മൻമോഹൻ സിങ്ങിന് ബജറ്റ് അവതരിപ്പിക്കേണ്ടിവന്നത്.
∙വ്യക്‌തികൾക്കും കോർപറേറ്റുകൾക്കുമുള്ള നികുതികൾ ലഘൂകരിച്ചതുൾപ്പെടെയുള്ള നടപടികൾക്കു വഴി തുറന്നത് 1997–ൽ പി. ചിദംബരം അവതരിപ്പിച്ച ‘സ്വപ്‌ന ബജറ്റ്’ ആയിരുന്നു.
∙ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട 2008, 2009 വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയെ ഉത്തേജിപ്പിക്കാൻപോന്ന ബജറ്റുകൾ അവതരിപ്പിക്കാൻ പ്രണബ് മുഖർജിക്കു സാധിച്ചു.
 53%
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പ്രത്യക്ഷ നികുതിയായി ലഭിച്ച തുകയുടെ 53 ശതമാനവും രണ്ടു സംസ്‌ഥാനങ്ങളിൽനിന്നായിരുന്നു: മഹാരാഷ്‌ട്രയും ഡൽഹിയും.
RELATED STORIES
* എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കാൻ കഴിയണം: സാമ്പത്തിക സർ‌വേ
* പൊതുബജറ്റിനൊപ്പം റെയിൽവേ ബജറ്റും ഇനി മുതൽ എല്ലാ ഫെബ്രുവരി ഒന്നിനും
* രാഷ്ട്രീയ ബജറ്റോ സാമ്പത്തിക ബജറ്റോ: ധനമന്ത്രി അരുൺ ജയ്‌റ്റ്ലിക്ക് ഇന്ന് പരീക്ഷണ നാൾ
* ബജറ്റിന്റെ പൊരുൾ സുദീപ്തോ പറയും
* നോട്ട് അസാധുവാക്കൽ ചരിത്രപരമായ തീരുമാനം: നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി
* രാജ്യം 6.7 മുതൽ 7.5%
Tags:
Union Budget 2017
Union Budget In Malayalam
Budget News In Malayalam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
OTHER STORIES
അടിസ്ഥാന സൗകര്യത്തിൽ പ്രതീക്ഷയേറെ
ഡിജിറ്റൽ ഇളവുകൾ, ജിഎസ്ടിക്ക് ഒരുക്കം
മോദി സർക്കാർ വാഗ്ദാനം പാലിച്ചാൽ കർഷകർക്കു പരിഗണന കിട്ടിയേക്കും

No comments:

Post a Comment